പതിനാറുകാരിയെ പീഡിപ്പിച്ചതിനു സീരിയൽ താരത്തിനെതിരെ കേസ്; മുൻകൂർ ജാമ്യം തേടി താരം കോടതിയെ സമീപിച്ചു

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സീരിയൽ താരത്തിനെതിരെ പൊലീസ് കേസെടുത്തു. നാലു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് ബംഗുർ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ ഹിന്ദി സീരിയൽ താരം പാർത്ത് സാംതാനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. താരത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

പീഡനത്തിനിരയായ ഇരുപതുകാരി പെൺകുട്ടി, ഞായറാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. നാലു വർഷം മുൻപ് തന്നെ പീഡിപ്പിച്ചതായിട്ടാണ് ആരോപണം. രണ്ടാമത്തെ തവണയാണ് ഞായറാഴ്ച കേസിൽ പരാതിക്കാരി മൊഴി നൽകിയത്. മാർച്ചിൽ പെൺകുട്ടി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോഡലായ പെൺകുട്ടി പാർത്ത് സാംതാൻ അന്നു തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചെന്നു കാണിച്ചാണ് പരാതി നൽകിയത്.

ഹിന്ദി സീരിയലുകളായ ‘കൈസി യെ യാരിയ’, ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവർ’ എന്നിവയിൽ പാർത്ത് അഭിനയിച്ചിട്ടുണ്ട്. പാർത്ത് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News