മലബാർ പ്രൗഡ് പുരസ്‌കാരം ജോമോൻ പുത്തൻപുരയ്ക്കലിന്; പുരസ്‌കാരം ദുബായിൽ ഏറ്റുവാങ്ങി

ദുബായ്: മലബാർ പ്രൗഡ് പുരസ്‌കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഏറ്റുവാങ്ങി. ദുബായിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സിസ്റ്റർ അഭയ കേസിൽ കഴിഞ്ഞ 25 വർഷമായി നിരന്തരം നിയമപോരാട്ടം നടത്തി ചരിത്രത്തിന്റെ ഭാഗമായി മാറിയ മലയാളി എന്ന നിലയിലാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ദുബായ് ലെ മെറിഡിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. അഭയ കേസിലെ നിയമപോരാട്ടത്തിൽ ഇതാദ്യമായാണ് ജോമോൻ പുരസ്‌കാരം സ്വീകരിക്കുന്നതും വിദേശത്ത് എത്തുന്നതും.

50,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. നടി സീമ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ എം.എ നിഷാദ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഐപ് തോമസ്, സെക്രട്ടറി ഡോ.എം ഷറീഫ്, മലബാർ പ്രൗഡ് അവാർഡ് സിഇഒ ഹബീബ് റഹ്മാൻ, നിയാസ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here