തലച്ചോറ് ചുരുങ്ങുന്ന ഗുരുതര രോഗത്തോടു പൊരുതി റോസമ്മ; സഹാനുഭൂതിയുള്ളവരുടെ കനിവു കാത്ത് റോസമ്മയും കുടുംബവും | വീഡിയോ

പത്തനംതിട്ട: തലച്ചോറ് ചുരുങ്ങുന്ന ഗുരുതരരോഗത്തോട് പടപൊരുതി കഴിയുകയാണ് റോസമ്മ. ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന റോസമ്മയും കുടുംബവും സഹാനുഭൂതിയുള്ളവരുടെ കനിവ് കാത്തു നിൽക്കുകയാണ്.

കണ്ണുകളെ ഈറനണിയിക്കുന്ന ജീവിത കഥയാണ് റോസമ്മയ്ക്കു പറയാനുള്ളത്. എട്ടു വർഷത്തോളം തിരുവനന്തപുരത്ത് ബ്ലഡ് കാൻസർ പിടിപെട്ട് ചികിത്സ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് റോസമ്മയെ മറ്റൊരു രോഗം പിടികൂടിയത്. തലച്ചോർ ചുരുങ്ങുന്ന രോഗം. ഇപ്പോൾ ഈ അസുഖത്തോട് റോസമ്മ പൊരുതാൻ തുടങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞു. ഓർമശക്തി കുറഞ്ഞ് ശരീരം തളർന്ന് കിടപ്പിലായി.

ഭാരിച്ച ചികിത്സ ചിലവിനായി ഉണ്ടായിരുന്ന വസ്തുവെല്ലാം വിറ്റു. ഭർത്താവ് പാപ്പച്ചൻ കൂലിവേല ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ റോസമ്മയ്ക്ക് അസുഖം കൂടിയതിനാൽ റോസമ്മയെ പരിചരിച്ച് വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി തവണ സഹായം അഭ്യർത്ഥിച്ച് വിവിധ വകുപ്പുകളിലേക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ചോർന്നൊലിക്കുന്ന വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. രണ്ടു പെൺമക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയുമെല്ലാം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഉഴലുകയാണ് പാപ്പച്ചൻ. ദുരിതങ്ങൾക്കു നടുവിലായ ഇവരുടെ ജീവിതം സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

സഹായിക്കാൻ മനഃസ്ഥിതിയുള്ളവർ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാവുന്നതാണ്.

Ac no 5375
Co operative bank pandalam branch
José villa kudassanad po pandalam
OJ pappachan
Pappachan.oj,jose villa,

kudassanad.po.kudassanad.

IOB KUDASSANAD.

IFSC CodeIOBA0000637

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News