റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം എക്‌സലൻസി പുരസ്‌കാരം കൈരളി ടിവിയിലെ പി.പി സലിമിന്; പുരസ്‌കാരം മണ്ണുത്തിയിൽ അമ്മയും കുഞ്ഞും മരിച്ച ദൃശ്യങ്ങൾ പകർത്തിയതിന്

തൃശ്ശൂർ: റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ എക്‌സലൻസി പുരസ്‌കാരത്തിനു കൈരളി ടി.വി തൃശ്ശൂർ ബ്യൂറോ കാമറാമാൻ പി.പി സലീം അർഹനായി. പതിനായിരത്തിയൊന്ന് രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. മണ്ണുത്തി ദേശീയപാതയിൽ 2015-ൽ പൊലീസ് നടത്തിയ ഹെൽമെറ്റ് പരിശോധനയ്ക്കിടെ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിലെ വാർത്താദൃശ്യങ്ങൾക്കാണ് പുരസ്‌കാരം.

മെയ് ആറിന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ ശ്രീരമകൃഷ്ണൻ പുരസ്‌കാരം വിതരണം ചെയ്യും. മന്ത്രിമാരായ കെ.ടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു, ജനറൽ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News