കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍; സംഘര്‍ഷം പരിഹരിക്കാന്‍ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹബൂബ

ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും മെഹ്ബൂബ മുഫ്തി ചര്‍ച്ച നടത്തി. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പിഡിപി- ബിജെപി സഖ്യത്തില്‍ ഉടലെടുത്ത ഭിന്നതയുടെ മഞ്ഞുരുക്കല്‍ കൂടിയായിരുന്നു ദില്ലിയിലെ കൂടിക്കാഴ്ച്ച. രാജസ്ഥാനില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവവും ചര്‍ച്ചയായി.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News