തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പൂര്‍ണമായി പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ് സമ്മേളനത്തിന്റെ അജണ്ട. മൂന്നാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ – ഭരണ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. ജൂണ്‍ 8-ാം തീയതിവരെ 32 ദിവസത്തെയ്ക്കാണ് സഭ ചേരുന്നത്.
2017- 18 സാമ്പത്തിക വര്‍ഷത്തെക്കുള്ള ബജറ്റ് പൂര്‍ണമായും പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ് സമ്മേളനത്തിന്റെ അജണ്ട. ഒന്നാം കേരള നിയമസഭയുടെ 60-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 27ന് സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിലായിരിക്കും സഭ ചേരുക. എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കുന്ന ചരിത്ര പ്രധാനമായ ബില്ല് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
2017ലെ കേരള ധനകാര്യ ബില്‍, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നിയമങ്ങളാണ് സമ്മേളന കാലയളവില്‍ പാസാക്കുക. മൂന്നാറിലെ കയ്യേറ്റം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ – ഭരണ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ പറഞ്ഞു.
സഭാ നടപടികള്‍ മാധ്യമങ്ങള്‍ പൂര്‍ണമായും ആക്ഷേപ ഹാസ്യമാക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Get real time update about this post categories directly on your device, subscribe now.