പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമം; 43കാരനെ പൊലീസ് അറസ്റ്റ് ചെയ്തു; സംഭവം പെരുമ്പാവൂരില്‍

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശി ഷിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലുവയില്‍ നിന്നും പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസ്സില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 14 കാരിയെ അപമാനിച്ചുവെന്നാണ് പരാതി. ഇവരുടെ സീറ്റിനു പിറകില്‍ ഇരുന്നിരുന്ന ഷിയാസ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News