ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി; കൊല്ലപ്പെട്ടത് റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സിആർപിഎഫ് ജവാൻമാർ

സുഖ്മ: ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ എണ്ണം 36 ആയി. സുഖ്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ജവാൻമാരാണ് കൊല്ലപ്പെട്ടത്. മാവോവാദി സാന്നിധ്യം ശക്തമായ ബസ്തർ മേഖലയിൽ ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. ഏറ്റുമുട്ടലിനെ തുടർന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. 300-ൽ അധികം മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. മാവോയിസ്റ്റ് ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു.

74-ാം ബറ്റാലിയനിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുഖ്മയ്ക്ക് സമിപം ചിന്റഗുഫ കലാപതറിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് ബാധിത പ്രദേശമാണ് ഏറ്റുമുട്ടൽ നടന്ന ദക്ഷിണ ബസ്തർ മേഖല.

സിആർപിഎഫ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റവരെ ഹെലികോപ്ടറിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആക്രമണം ഒരു മണിക്കൂറോളം നീണ്ടുനിന്നു. സമീപത്ത് റോഡ് നിർമ്മാണത്തിൽ സഹായിച്ച സിആർപിഎഫ് ജവാന്മാരെയും മാവോയിസ്റ്റുകൾ ആക്രമിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി രമൺസിംഗ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കഴിഞ്ഞമാസം ഉണ്ടായ ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News