ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന നിയമസഭാ സമ്മേളനത്തിനു ഇന്നു തുടക്കം; ബജറ്റ് പാസാക്കലും നിയമനിർമാണവും അജണ്ട; മൂന്നാർ അടക്കം രാഷ്ട്രീയ-ഭരണ വിഷയങ്ങളും ചർച്ചയാകും

തിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന നിയമസഭാ സമ്മേളനത്തിനു ഇന്നു തുടക്കമാകും. 14-ാമത് കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിനാണ് ഇന്നു തുടക്കമാകുന്നത്. ബജറ്റ് പൂർണമായി പാസാക്കുകയും സുപ്രധാന നിയമ നിർമ്മാണവുമാണ് സമ്മേളനത്തിന്റെ അജണ്ട. മൂന്നാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ-ഭരണ വിഷയങ്ങളും സഭയിൽ ചർച്ചയാകും.

ഇന്നു തുടങ്ങി ജൂൺ 8 വരെ നീളുന്ന 32 ദിവസത്തേക്കാണ് സഭ ചേരുന്നത്. ഒന്നാം കേരള നിയമസഭയുടെ 60-ാം വാർഷികദിനമായ ഏപ്രിൽ 27നു സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിലായിരിക്കും സഭ ചേരുക. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമാക്കുന്ന ചരിത്രപ്രധാനമായ ബില്ല് അവിടെ അവതരിപ്പിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

2017-ലെ കേരള ധനകാര്യ ബിൽ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നിയമങ്ങളാണ് സമ്മേളന കാലയളവിൽ പാസാക്കുക. മൂന്നാറിലെ കയ്യേറ്റം തടയാനുള്ള സർക്കാർ നടപടികൾ ഉൾപ്പെടെ രാഷ്ട്രീയ-ഭരണ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നു സ്പീക്കർ പറഞ്ഞു. സഭാ നടപടികൾ മാധ്യമങ്ങൾ പൂർണമായും ആക്ഷേപഹാസ്യമാക്കുന്നത് ശരിയല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News