മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം; ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ ശ്രമം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയിൽ

തിരുവനന്തപുരം: മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ മുതൽ സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയിലെത്തി. മണിയുടെ വിവാദ പ്രസ്താവന സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ചോദ്യോത്തരവേള തടസ്സപ്പെടുത്താനും ശ്രമമുണ്ടായി.

ചോദ്യോത്തരവേള റദ്ദ് ചെയ്ത് വിഷയം ചർച്ച ചെയ്യണം എന്നായിരുന്നു ആവശ്യം. എന്നാൽ, ഇക്കാര്യം സ്പീക്കർ നിരാകരിച്ചു. വിഷയം അടിയന്തരപ്രമേയമായി ചർച്ച ചെയ്യാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അതു ആ സമയം പരിഗണിക്കാമെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണു നിലനിൽക്കുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News