പൊമ്പിളൈ ഒരുമൈയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നു എം.എം മണി; പ്രസംഗത്തിൽ ഒരിടത്തും സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചില്ല; പ്രസംഗം എഡിറ്റ് ചെയ്ത് മാധ്യമങ്ങൾ തനിക്കെതിരെ ഉപയോഗിച്ചു

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈയെ താൻ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നു മന്ത്രി എം.എം മണിയുടെ വിശദീകരണം. സ്ത്രീയെന്ന വാക്കോ ഒരു സ്ത്രീയുടെ പേരോ ഒരിടത്തും താൻ ഉപയോഗിച്ചിട്ടില്ല. തന്റെ 17 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം പൂർണമായും കേട്ടാൽ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും. തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ചില മാധ്യമങ്ങൾ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നെന്നും മണി കൂട്ടിച്ചേർത്തു. നിയമസഭയിൽ നൽകിയ വിശദീകരണത്തിലാണ് മണി ഇക്കാര്യങ്ങൾ പറഞ്ഞത്.

ചില മാധ്യമങ്ങൾക്ക് കയ്യേറ്റക്കാരുമായി ബന്ധമുണ്ടെന്നാണ് താൻ പറഞ്ഞത്. അവരാണ് തന്നെ നശിപ്പിക്കാനും അപമാനിക്കാനും ഇത്തരത്തിൽ എഡിറ്റ് ചെയ്ത് കാണിച്ചത്. ഇക്കാര്യത്തിൽ തന്നോടുള്ള വൈരാഗ്യമാണ് ഇത്തരത്തിൽ തന്നെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായത്. തന്നെയും പാർട്ടിയെയും താറടിക്കാനുള്ള ശ്രമമാണ് ഇത്. തൂക്കിക്കൊല്ലുമ്പോൾ പോലും പറയാനുള്ളത് കേൾക്കാറുണ്ട്. കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ചില മാധ്യമപ്രവർത്തകരെ കുറിച്ചു പറഞ്ഞതാണ് തന്നോടുള്ള വൈരാഗ്യത്തിനു കാരണമെന്നും മണി പറഞ്ഞു.

17 മിനിറ്റുള്ള തന്റെ പ്രസംഗം പൂർണമായും സംപ്രേഷണം ചെയ്യാൻ തയ്യാറാകണം. സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ താൻ പെരുമാറിയിട്ടുള്ളു. മൂന്നാറിൽ ഇപ്പോൾ സമരം നടത്തുന്നത് മൂന്നുപേരാണ്. ഇവർ പക്ഷേ പൊമ്പിളൈ ഒരുമൈ അല്ല. മൂന്നിൽ രണ്ടു പേർ ഒന്നു ബിന്ദു കൃഷ്ണയും ഒന്നു ശോഭാ സുരേന്ദ്രനുമാണ്. ഇവർ എങ്ങനെയാണ് പൊമ്പിളൈ ഒരുമൈ ആകുകയെന്നും മണി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News