മൂന്നാറിൽ ഇനിയാർക്കും കയ്യേറാൻ തോന്നാത്ത തരത്തിലുള്ള നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി; വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; കയ്യേറ്റങ്ങൾ യുഡിഎഫ് കാലത്ത് നടന്നതെന്നും മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് വ്യക്തമായ ധാരണ സർക്കാരിനുണ്ട്. ഒഴിപ്പിക്കലിന്റെ ദൃഢഹസ്തം നീളേണ്ടത് വൻകിട കയ്യേറ്റക്കാർക്കു നേരെയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഭൂപ്രശ്‌നങ്ങളിൽ സർക്കാരിനു വ്യക്തമായ ധാരണയുണ്ട്. പൊലീസിനെ അറിയിക്കാതെ നിരോധനാജ്ഞ
പുറപ്പെടുവിച്ച് കുരിശ് പൊളിച്ചു. നിരോധൃനാജ്ഞ പ്രഖ്യാപിക്കുന്നതിനു മുമ്പ് പൊലീസുമായി ആലോചിക്കണമായിരുന്നു. സമവായത്തിലും ജനപിന്തുണയിലും കയ്യേറ്റം ഒഴിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതു ആ തരത്തിൽ തന്നെ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ മൂന്നാറിലെ കയ്യേറ്റങ്ങൾ എല്ലാം നടന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. കയ്യേറ്റത്തെയും കുടിയേറ്റത്തെയും സർക്കാർ രണ്ടായി കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണിയുടെ നാടൻ ശൈലി വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here