എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു കരുതാനാകില്ല. മണിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. പ്രസംഗത്തിലെ ചില പ്രസ്താവനകൾ പർവതീകരിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. അതുപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.എം മണി ഇടുക്കിയിലെ പ്രശ്‌നങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന ആളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ഒരു ശൈലിയുണ്ട്. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നു വരാറുണ്ട്. അതിനെയാണ് പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിയുടെ രാജി ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News