ദില്ലി മെട്രോയിൽ മുസ്ലിം വൃദ്ധനു നേരെ പാകിസ്താനിലേക്കു പോകാൻ യുവാക്കളുടെ ആക്രോശം; രോഷപ്രകടനം സംവരണ സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടതിനു

ദില്ലി: ദില്ലി മെട്രോയിൽ മുസ്ലിം വൃദ്ധനോടു പാകിസ്താനിലേക്കു പോകാൻ ആക്രോശിച്ച് യുവാക്കൾ. മുതിർന്ന പൗരൻമാർക്കുള്ള സംവരണ സീറ്റിൽ നിന്നു മാറിത്തരാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കൾ വയോധികനു നേരെ ആക്രോശിച്ചത്. ഇതു ഹിന്ദുസ്ഥാനികൾക്കുള്ള സീറ്റാണെന്നും പാകിസ്താനികൾക്കുള്ളതല്ലെന്നും ആയിരിന്നു യുവാക്കളുടെ ആക്രോശം. ഒരു സഹയാത്രികൻ ഫേസ്ബുക്കിൽ പങ്കുവച്ച സംഭവം വൻ വിവാദമായിരിക്കുകയാണ്.

മെട്രോ ട്രെയിനിൽ മുതിർന്ന പൗരൻമാർക്കുള്ള സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു യുവാക്കൾ. ഇതു മാറിത്തരാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രോശം. ഇതു ‘ഹിന്ദുസ്ഥാനികൾക്കുള്ള സീറ്റാണ്. നിങ്ങൾക്ക് സീറ്റ് വേണമെങ്കിൽ പാകിസ്താനിലേക്കു പോകൂ. അവിടെ ലഭിക്കും’ എന്നാണ് വൃദ്ധനോടു യുവാക്കൾ രോഷത്തോടെ ആക്രോശിച്ചത്.

കഴിഞ്ഞയാഴ്ച ദില്ലിയിലെ വൈറ്റ് ലൈനിലായിരുന്നു സംഭവം. മുതിർന്ന പൗരന്മാർക്കു വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഇരുന്ന രണ്ട് യുവാക്കളോട് സീറ്റ് ഒഴിഞ്ഞു താരാൻ വൃദ്ധൻ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. തുടർന്ന് വീണ്ടു ആവശ്യപ്പെട്ടതോടെയാണ് അവർ ഇത്തരത്തിൽ പ്രതികരിച്ചത്.

സഹയാത്രികനും പൊതുപ്രവർത്തകനായ സന്തോഷ് റോയ് സംഭവത്തിൽ ഇടപെടുകയും യുവാക്കളോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിന് തയ്യാറാകാത്ത അവർ ‘പാകിസ്താനിലേക്ക് പോകൂ’ എന്നു അയാളോടും ആവർത്തിക്കുകയാണ് ചെയ്തത്. വനിതാവകാശ പ്രവർത്തക കവിത കൃഷ്ണനാണ് സംഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News