മംഗളം ഫോണ്‍കെണി; സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ജാമ്യം; ഇരുവരും ചാനലില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ കെ ജയചന്ദ്രനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എബ്രഹാം മാത്യു ആണ് ജാമ്യം അനുവദിച്ചത്.

ഇരുവരും ചാനല്‍ ഓഫീസുകളില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാപ്‌ടോപ്പും പെന്‍ ഡ്രൈവും കൈമാറാത്ത പ്രതികളുടെ നിലപാടില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസിലെ മറ്റ് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News