‘ചങ്ക്‌സി’ല്‍ ഹണി റോസ് ബിക്കിനിയിലോ? സംവിധായകന്റെ മറുപടി

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നടി ഹണി റോസ് തിരികെ എത്തുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്’. ചിത്രത്തിന്റെ പോസ്റ്ററുകള്‍ റിലീസ് ചെയ്ത് തുടങ്ങിയ ശേഷം സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രേക്ഷകര്‍ തമ്മില്‍ ചര്‍ച്ച ചെയ്തത് ഇതാണ്. ‘ഹണി റോസ് ചിത്രത്തില്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ?’.

honey-rose-2

ചിലര്‍ ഇന്‍ബോക്‌സില്‍ ഒമറിനോടും ഇക്കാര്യം ചോദിച്ചു. ചിലര്‍ നേരിട്ടും ചോദിച്ചു. അതിന് ഒമര്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ‘ചിത്രത്തില്‍ ഗംഭീര മേയ്ക്ക് ഓവറിലാണ് ഹണി റോസ് എത്തുന്നത്. ചങ്ക്‌സിനായി 12 കിലോ ശരീരഭാരവും അവര്‍ കുറച്ചു. ഗ്ലാമര്‍ റോളാണ് ഹണിയുടേത്. അതുകൊണ്ടുതന്നെ ആരാധകരെ ഞെട്ടിക്കുന്നൊരു ലുക്ക് ഈ സിനിമയിലുണ്ട്. ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല’-ഒമര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

honey-rose-3

ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ ചിത്രത്തിലൂടെ പറയുന്നത്. പ്രധാനകഥാപാത്രങ്ങളായ റൊമാരിയോ, യൂദാസ്, ആത്മാറാം, റിയാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ്. ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലാല്‍, സിദ്ദിക്ക്, ഷെമ്മി തിലകന്‍, അഞ്ജലി, മരീന തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here