നാക്കുപിഴകളാല്‍ സമ്പന്നമായി സഭാ സമ്മേളനം; തിരുവഞ്ചൂര്‍ തന്നെ ഇന്നത്തെയും താരം; മാണിക്കുണ്ടായത് അല്‍പം കടന്നുപോയി; മുഖ്യമന്ത്രിക്കും പിശകുപറ്റി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധ ചൂടിനിടയിലും നാക്കുപിഴകളാല്‍ നര്‍മരസ സമ്പന്നമായിരുന്നു ഇന്നത്തെ നിയമസഭാ സമ്മേളനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്കും നാക്കുപിഴച്ചത് സഭയില്‍ ചിരിപടര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് പറ്റിയ പിഴവും കൗതുകമായി.

നാക്കുളുക്കലിന് പ്രശസ്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു ഇന്നത്തെ താരം. മണിയുടെ വിവാദ പ്രസംഗം സഭയില്‍ വായിച്ച തിരുവഞ്ചൂര്‍ ആദ്യം ഒരക്ഷരം തെറ്റിച്ചു. പെമ്പിളൈ ഒരുമെയെന്ന് പറഞ്ഞപ്പോള്‍ നാക്കുളക്കിയത് പലതവണ. ഒടുവില്‍ ഇറങ്ങിപ്പോക്ക് പ്രസംഗത്തിനിടെ കെ.എം മാണിക്കുണ്ടായ നാക്കുപിഴയാണ് അല്‍പം കടന്നുപോയത്. സഭയിലെ കൂട്ടച്ചിരിക്കിടെ രാജിയില്ലെന്ന തിരുത്തി മാണി സഭ വിട്ടു.

അതിനിടെ മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും പിശകുപറ്റി. നടുത്തളത്തിലെ പ്രതിഷേധചൂടിനിടയിലും സഭയില്‍ ചിരിപടര്‍ത്തുന്നതായിരുന്നു അംഗകള്‍ക്ക് പറ്റിയ നാക്കുപിഴകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News