വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷത്തെ തടവുശിക്ഷ; സഹായിച്ച പാസ്‌പോര്‍ട്ട് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ശിക്ഷ

ദില്ലി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷത്തെ തടവുശിക്ഷ. രാജന് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സഹായിച്ച പാസ്‌പോര്‍ട്ട് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും സിബിഐ കോടതി ശിക്ഷ വിധിച്ചു.

മോഹന്‍ കുമാര്‍ എന്ന പേരില്‍ രണ്ട് വ്യാജപാസപോര്‍ട്ടുകളാണ് ഛോട്ടാ രാജന്‍ സംഘടിപ്പിച്ചത്. ആദ്യത്തേത് ബംഗളൂരു റീജിനല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും രണ്ടാമത്തേത് സിഡ്‌നിയിലെ കോണ്‍സുലേറ്റ് ഓഫീസില്‍ നിന്നും. വ്യാജ രേഖകള്‍ ഹാജരാക്കി രജേന്ദ്ര സദാശിവ് എന്ന ഛോട്ടാ രാജന് പുറമേ അതിന് കൂട്ട് നില്‍ക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത പാസ്‌പോര്‍ട്ട് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയത്.

തട്ടിപ്പ് ഗൂഡാലോചന തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങളും പാസ്‌പോര്‍ട്ട് നിയമലംഘനവുമായി ബന്ധപ്പെട്ട കുറ്റങ്ങളുമാണ് ഛോട്ടാ രാജനും പാസ്‌പോര്‍ട്ട് ഓപീസിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ സിബിഐ ചുമത്തിയത്. കേസില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഛോട്ടാ രാജനും മുന്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി വിധിച്ചത്. 50,000രൂപ പിഴയടക്കണമെന്നും വിധിയിലുണ്ട്. തിഹാര്‍ ജയിലിലുള്ള ഛോട്ടാ രാജന് എതിരെ കൊലപാതകം ഉള്‍പ്പടെ 85 കേസുകള്‍ ഉണ്ടെങ്കിലും കോടതി കുറ്റക്കാരനെന്ന് വിധിച്ച ആദ്യ കേസാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News