കാട്ടാന അകത്താക്കിയത് 26,000 രൂപ; ബാക്കി വച്ച് 10ന്റെയും 100ന്റെയും പഴയനോട്ടുകള്‍; ആദ്യ സംഭവമെന്ന് ഫോറസ്റ്റ് ഓഫീസര്‍

പട്ടിണിയായാല്‍ പിന്നെ കാട്ടാനയ്ക്ക് രണ്ടായിരത്തിന്റെ നോട്ടാണോയെന്ന നോട്ടമൊന്നുമില്ല. രുചി കിട്ടിയാല്‍ ഈറ്റക്കമ്പ് അകത്താക്കുന്ന ലാഘവത്തോടെ എല്ലാം വെട്ടി വിഴുങ്ങും. അങ്ങനെ 26,000 രൂപയാണ് കാട്ടാനക്കൂട്ടം അകത്താക്കിയത്. ഗുജറാത്ത് സോണിപ്പൂര്‍ ജില്ലയില്‍ തരാജുളി തേയിലത്തോട്ടത്തിലാണ് നോട്ട് തന്നെ കാട്ടാനകള്‍ ഭക്ഷണമാക്കിയത്.

ഭക്ഷണം തേടി തേയിലത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം പ്രദേശത്തുണ്ടായിരുന്ന ഒരു കടയില്‍ അതിക്രമിച്ചു കയറി. കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിയുന്നതിനിടെ പണപ്പെട്ടിയിലെ പുത്തന്‍ നോട്ടുകളില്‍ കണ്ണുടക്കുകയായിരുന്നു. 40,000 ത്തോളം രൂപയാണ് പണപ്പെട്ടിയിലുണ്ടായിരുന്നത്. ഇതില്‍ 2000ന്റെയും 500ന്റെയും നോട്ടുകളെല്ലാം ആനകള്‍ ശാപ്പിട്ടു. പെട്ടിയില്‍ ബാക്കിയായത് മൂല്യം കുറഞ്ഞ 10ന്റെയും 100ന്റെയും പഴയനോട്ടുകള്‍ മാത്രമാണെന്ന് കടയുടമ പറയുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആനകളുടെ ആക്രമണമുണ്ടായത്. സമീപത്തെ രണ്ട് വീടുകള്‍ തകര്‍ത്തശേഷം കാട്ടാനകള്‍ കടയുടെ മതില്‍ തകര്‍ത്ത് അകത്തെത്തുകയായിരുന്നു. ആനകള്‍ തേയിലത്തോട്ടത്തില്‍ പതിവായി അതിക്രമങ്ങള്‍ നടത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുമെങ്കിലും കടയും വീടുകളും തകര്‍ക്കുന്നത് ആദ്യമായാണ്.

money-2

മദ്യവും മറ്റും കാട്ടാനകള്‍ ഭക്ഷിക്കുന്നത് വാര്‍ത്തയായിട്ടുണ്ടെങ്കിലും നോട്ട് ഭക്ഷിക്കുന്നത് ഇത് ആദ്യ സംഭവമാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ദവീന്ദര്‍ സുമന്‍ പറഞ്ഞു. പുത്തന്‍ നോട്ടിനുപയോഗിച്ച പേപ്പറുകളാകാം ആനയെ ആകര്‍ഷിച്ചതെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News