പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു; വേങ്ങരയില്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൈമാറി. വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇതോടെ വേങ്ങരയില്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും.

ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് 1.73 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News