മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് തന്നെ വേണം; ഇത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമല്ല; മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത് സുപ്രിംകോടതിയില്‍

ദില്ലി : മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവേശന കൗണ്‍സിലിംഗ് തന്നെ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. ഇത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ ലംഘനം അല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത്.

ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെയും കല്‍പിത സര്‍വ്വകലാശാലകളുടെയും മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശന കാര്യത്തിലാണ് എംസിഐ നിലപാട് അറിയിച്ചത്. ന്യൂനപക്ഷ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സിലിംഗില്‍ മാനേജ്‌മെന്റിലെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താമെന്നും എംസിഐ നിലപാടെടുത്തു.

ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിനായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തണം. കല്‍പിത സര്‍വ്വകലാശാലകളില്‍ പ്രവേശനം നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നാകണം. എന്നാല്‍ കൗണ്‍സിലിംഗ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here