വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു; താന്‍ അപമാനിക്കപ്പെട്ടെന്ന് യുവാവിന്റെ ആത്മഹത്യാ കുറിപ്പ്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ (25) ആണ് ആത്മഹത്യ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇയാളെ മൂന്നു തവണ ചോദ്യം ചെയ്യനായി സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. ഇതിലൂടെ താന്‍ അപമാനിതനായതായി ആത്മഹത്യാ കുറിപ്പില്‍ പ്രവീണ്‍ പറയുന്നു.

വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13നും മാര്‍ച്ച് നാലിനുമാണ് 13 വയസുള്ള പെണ്‍കുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു. കേസില്‍ പെണ്‍കുട്ടികളുടെ അയല്‍വാസിയായ 17കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News