കൃഷ്ണന്റെ കാലത്തും പണരഹിത സാമ്പത്തിക കൈമാറ്റമുണ്ടായിരുന്നെന്ന് യോഗി ആദിത്യനാഥ്; ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക് തിരിച്ച് പോകണം

ലക്‌നൗ: പ്രാചീന കാലത്ത് കൈമാറ്റത്തിന് നിലവിലുണ്ടായിരുന്ന ബാര്‍ട്ടര്‍ സബ്രദായത്തിലേക്ക് തിരിച്ച് പോകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെയും പണരഹിത സാമ്പത്തിക ഇടപാടുകളെയും പുകഴ്ത്താനാണ് പ്രാചീനകാലത്തേക്ക് തിരിച്ച് പോകാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെടുന്നത്.

പണരഹിത സാമ്പത്തിക കൈമാറ്റം കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലക്‌നൗവില്‍ നടന്ന പരിപാടിക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. കൃഷ്ണന്റെ ബാലകാല്യ സുഹൃത്തായ കുചേലന്‍ സഹായം അഭ്യര്‍ത്ഥിച്ച് കൃഷ്ണന്റെ അടുത്തെത്തിയപ്പോള്‍ സഹായമായി അദ്ദേഹം പണം നല്‍കിയിരുന്നില്ലെന്നും പണരഹിത സാമ്പത്തിക ഇടപാടുകള്‍ 5,000 വര്‍ഷങ്ങള്‍ക്കു മുമ്പ് സുഗമമായി നടന്നിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ആയി കൂടെയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

അന്നു നടന്നത് പണരഹിത കൈമാറ്റമാണ്. എന്തുകൊണ്ട് ഈ ആധുനികയുഗത്തില്‍ ഇത്തരം കൈമാറ്റങ്ങള്‍ നടത്തിക്കൂടായെന്നും ആദിത്യനാഥ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here