പ്രഥമ നിയമസഭയിലെ അംഗം ഇ.ചന്ദ്രശേഖരൻ നായർക്ക് സർക്കാരിന്റെ ആദരം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു

തിരുവനന്തപുരം: പ്രഥമ നിയമസഭയിലെ അംഗമായ ഇ.ചന്ദ്രശേഖരൻ നായർക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമുൾപ്പെടെ ചന്ദ്രശേഖരൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചത്. തിരുവനന്തപുരം കവടിയാറിലെ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചന്ദ്രശേഖരൻ നായരെ പൊന്നാടയണിയിച്ച് ഫലകം സമ്മാനിച്ചു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ നിന്നാണ് ഇ.ചന്ദ്രശേഖരൻ നായർ പ്രഥമ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ആദ്യ മന്ത്രിസഭയെക്കുറിച്ച് അഭിമാനത്തോടെയാണ് അദ്ദേഹത്തിനു ഇപ്പോഴും പറയാനുള്ളത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

അനാരോഗ്യം മൂലം വസതിയിൽ വിശ്രമിക്കുന്ന ഇ.ചന്ദ്രശേഖരൻ നായർ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നില്ല. ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ആർ ഗൗരിയമ്മയെയും വാർഷികാഘോഷങ്ങളുടെ ഭാഗമായി ആദരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News