എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; മണിയുമായി സഹകരിക്കേണ്ടിതില്ലെന്നു പ്രതിപക്ഷ തീരുമാനം; മണിയോടുള്ള ചോദ്യങ്ങൾ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളവും ആരംഭിച്ചു. ഇന്നലത്തെ പോലെ തന്നെ ചോദ്യോത്തരവേള തടസ്സപ്പെടുത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. മണി രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മണിയുമായി നിയമസഭയിൽ സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയിൽ മണിയോടുള്ള ചോദ്യങ്ങൾ ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതുവഴി സഭയിൽ മണിയെ ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം ഒന്നടങ്കം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News