എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണം; രമേശ് ചെന്നിത്തല സിതാറാം യെച്ചുരിക്കു കത്തയച്ചു; മണിക്ക് തുടരാൻ ധാർമിക അവകാശം നഷ്ടപ്പെട്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: എം.എം മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരിക്കു കത്തയച്ചു. ഇക്കാര്യത്തിൽ മണിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു നിർദേശം നൽകണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീത്വത്തിനു അപമാനകരമായ പരാമർശം നടത്തിയ എം.എം മണിക്ക് മന്ത്രി എന്ന നിലയിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.

എം.എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നു. വനിതാ സംഘടനകളും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും മണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല മന്ത്രി എം.എം മണി നേരിട്ട് തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ വെറുതെ ഒരു ഖേദപ്രകടനം കൊണ്ട് പ്രശ്‌നം തീരുന്നില്ല. രാജിവയ്ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here