മൂന്നാർ സമരത്തിൽ കോൺഗ്രസ് നിലപാടിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി; സമരത്തിനു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഇല്ല; നടക്കുന്നത് പൊമ്പിളൈ സമരമല്ല തൊപ്പി സമരമെന്നും എ.കെ മണി

മൂന്നാർ: മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ മൂന്നാറിൽ നിന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി. സമരത്തിനു പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഇല്ലെന്നു എ.കെ മണി പറഞ്ഞു. മൂന്നാറിൽ ഇപ്പോൾ നടക്കുന്നത് പൊമ്പിളൈ ഒരുമൈ സമരമല്ല, തൊപ്പി സമരമാണെന്നും എ.കെ മണി പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് മൂന്നാറിലെ സമരത്തിന്റെ മറവിൽ നടക്കുന്നത്. ഗോമതിയുടെ സമരത്തിന്റെ മറവിൽ ബിജെപി ആളെക്കൂട്ടാൻ ശ്രമം നടത്തുന്നു. അതുകൊണ്ടു തന്നെ സമരത്തിനു കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ നൽകില്ല. തൊഴിലാളികൾക്കു വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ സമരത്തിനിറങ്ങിയിരുന്നത്. ഇതു തൊഴിലാളികൾക്കു വേണ്ടിയല്ലാത്തതിനാൽ പിന്തുണ നൽകാനാകില്ലെന്നും മണി പറഞ്ഞു.

ഗോമതി നടത്തിയ സമരത്തിനു ആദ്യം പിന്തുണയുമായി രംഗത്തെത്തിയത് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയായിരുന്നു. അന്നും അതിനു പിറ്റേ ദിവസവും സമരപ്പന്തലിൽ ശോഭ സുരേന്ദ്രനൊപ്പം വേദി പങ്കിട്ടതും ബിന്ദു കൃഷ്ണയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News