ഇഎംഎസിനോടു കോൺഗ്രസിനും യുഡിഎഫിനും അയിത്തം; ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടെന്നു യുഡിഎഫ് തീരുമാനം; ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പ്രതിമകളിൽ മാത്രം പുഷ്പാർച്ചന

തിരുവനന്തപുരം: ഇഎംഎസിനോടു അയിത്തം കാണിച്ച് കോൺഗ്രസും യുഡിഎഫും. ആദ്യ കേരള മന്ത്രിസഭയുടെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് നിയമസഭാകക്ഷിയാണ് തീരുമാനമെടുത്തത്.

ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളിൽ പുഷ്പാർച്ചന തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഇഎംഎസിന്റെ പ്രതിമ ഒഴിവാക്കാനാണ് യുഡിഎഫ് തീരുമാനം. മഹാത്മാഗാന്ധി, ഡോ.ബി.ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു എന്നിവരുടേതാണു മറ്റു പ്രതിമകൾ. ഈ പ്രതിമകളിൽ മാത്രം പുഷ്പാർച്ചന നടത്തിയാൽ മതി എന്നാണ് തീരുമാനം.

ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ അഞ്ചിനാണ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികൾ സമാപിക്കുകയാണ്്. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ഓർമകൾ പുതുക്കുന്ന പ്രത്യേക നിയമസഭാസമ്മേളനം വ്യാഴാഴ്ച സെക്രട്ടറിയറ്റിലെ പഴയ നിയമസഭാഹാളിൽ ചേരുന്നുണ്ട്്. ഇതോടനുബന്ധിച്ചാണ് പുഷ്പാർച്ചന നിശ്ചയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News