വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ; കേസെടുക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കു മാത്രം

തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം വിജിലൻസ് ഡയറക്ടർക്കു മാത്രമായിരിക്കും കേസെടുക്കാനുള്ള അധികാരം. പ്രാദേശികതലത്തിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്താം. കഴമ്പ് കണ്ടെത്തിയാൽ വിജിലൻസ് ഡയറക്ടർക്കു കൈമാറണം. കേസുകളിൽ അന്തിമതീരുമാനമടുക്കുക വിജിലൻസ് ഡയറക്ടറാണെന്നും പുതിയ
ഉത്തരവിൽ വ്യക്തമാക്കുന്നു.

എല്ലാ പരാതികളും ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തിക്കണം. എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല. ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും വിജിലൻസ് മാനുവൽ പ്രകാരവുമാണ് പുതിയ ഉത്തരവ്. വിജിലൻസിനെ ശക്തിപ്പെടുത്തുന്നതിന്റെയും കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News