തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേണല്‍ മാര്‍ക് സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമിതിയുടേതാണ് ശുപാര്‍ശ. സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റേര്‍ണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥി പീഡനം നടക്കുന്നു എന്ന പരാതികള്‍ വ്യാപകമായതോടെയാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍ അക്കാദമിക് ഓഡിറ്റിങ്, സുതാര്യത, പരാതിരഹിത സംവിധാനം, സമ്മര്‍ കോഴ്‌സ് എന്നീ പരിഷ്‌കാരങ്ങളാണ് സമിതി ശുപാര്‍ശ ചെയുന്നത്.
അക്കാദമിക് ഓഡിറ്റിംഗില്‍ കോളേജ് തലത്തിലുള്ള ഇന്റേണല്‍ ഓഡിറ്റിംഗ് സെല്ലും സര്‍വകലാശാലതലത്തിലുള്ള എക്‌സ്‌റ്റേണല്‍ ഓഡിറ്റിംഗ് വിംഗും രൂപീകരിക്കണം. കോളേജിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍, വിദ്യാര്‍ഥികളുടെ ഹാജര്‍ എന്നിവ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.
സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിനേശന്‍ കമ്മിറ്റിക്ക് ഈ റിപ്പോര്‍ട്ട് കൈമാറുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.