പാക് സര്‍വകലാശാല വിസിയുടെ രാജിസന്ദേശം മലയാളത്തില്‍; വെബ്‌സൈറ്റില്‍ പണികൊടുത്തത് മലയാളി ഹാക്കര്‍മാര്‍; പാക് വെബൈസൈറ്റുകളിന്മേല്‍ ആക്രമണം തുടരുന്നു

പാകിസ്താനിലെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ രാജിസന്ദേശം മലയാളത്തില്‍. റാവല്‍പ്പിണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റിലാണ് വിസിയുടെ രാജിസന്ദേശം. മലയാളത്തിലെ രാജിസന്ദേശം കണ്ട് ഞെട്ടണ്ട. വെബ്‌സൈറ്റ് ഹാക് ചെയ്ത കേരള സൈബര്‍ വാരിയേഴ്‌സാണ് മലയാളത്തില്‍ രാജിസന്ദേശം പോസ്റ്റ് ചെയ്ത് പണി കൊടുത്തത്.

എനിക്കൊന്നും പറയാന്‍ ഇല്ല, എല്ലാം ഇവന്മാര്‍ കൊണ്ടുപോകും. ഞാന്‍ ഒന്നും പറയുന്നില്ല. എല്ലാം അവര്‍ ചെയ്തുകൊള്ളും. എന്റെ പൊന്നുമക്കളേ ഇതില്‍ അവര്‍ കയറി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ രാജിവെച്ചതായി പ്രഖ്യാപിക്കുന്നു. – ഇതാണ് മലയാളി ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത രാജി സന്ദേശം.

റാവല്‍പ്പിണ്ടി സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഇന്ന് ഉച്ചയോടെയാണ് ഹാക്ക് ചെയ്തത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. റായ് നിയാസ് അഹമ്മദിന്റെ പേരിലാണ് രാജിസന്ദേശം പോസ്റ്റ് ചെയ്തത്. വെബ്‌സൈറ്റിന്റെ മറ്റ് ഭാഗങ്ങളിലും മലയാളി ഹാക്കര്‍മാര്‍ പണി തുടങ്ങി. വൈകാതെ സൈറ്റ് നിശ്ചലമായി.

ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതോടെയാണ് മലയാളി ഹാക്കര്‍മാര്‍ പണി തുടങ്ങിയത്. പാകിസ്താനിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ എല്ലാം കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്യുന്നുണ്ട്. പാക് സര്‍ക്കാരിന് കീഴിലുള്ളതും പൊതുസ്ഥാപനങ്ങളുടേതുമാണ് ആക്രമിക്കപ്പെട്ട സൈറ്റുകളില്‍ ഏറെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel