ബാങ്കോക് : മകളെ കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍. ബാങ്കോക്കില്‍ 21 കാരനായ യുവാവാണ് 11 മാസം പ്രയമുള്ള മകളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. കൊലപാതകവും ആത്മഹത്യയും തത്സമയം ഫേസ്ബുക്് വഴി ലോകത്തെ കാണിച്ചു.
രണ്ട് വീഡിയോകളാണ് വുട്ടിസന്‍ വോങ്ടലെ ഫേസ്ബുകില്‍ അപ് ലോഡ് ചെയ്തത്. മകള്‍ ലതാലിയുടെ കഴുത്തില്‍ കയര്‍കെട്ടുന്നതു മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വുട്ടിസന്‍ മരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഇല്ലെങ്കിലും മരിച്ചു കിടക്കുന്ന ഇയാളെ രണ്ടാമത്തെ വീഡിയോയില്‍ കാണാം. ഭാര്യ ജിറാനുച്ച് ട്രിരാത്താനയുമായി പിണങ്ങി നാട് വിട്ടതാണ് യുവാവ്.
തന്നെയും ആദ്യ ഭര്‍ത്താവിലുള്ള മകനെയും ഇയാള്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ജിറാനുച്ച് പറഞ്ഞു. ഒരു വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. ഏതായാലും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഫേസ്ബുക്ക് അധികൃതര്‍ ഡിലീറ്റ് ചെയ്തു. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ദൃശ്യങ്ങള്‍ യൂടൂബില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.