മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി സതാശിവം; പ്രതിപക്ഷം പ്രകോപിതരാകുമ്പൊഴും മുഖ്യമന്ത്രി അക്ഷോഭ്യന്‍; പിണറായിയുടെ മറുപടി കൃത്യവും ലളിതവുമെന്നും ഗവര്‍ണര്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗര്‍ണര്‍ പി സതാശിവം. നിയമസഭയില്‍ പ്രതിപക്ഷം പ്രകോപിതരാകുന്ന ഘട്ടത്തിലും മുഖ്യമന്ത്രി അക്ഷോഭ്യനാണ്. സംയമനത്തോടെയാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. കൃത്യവും ലളിതവുമായി വാക്കുകളില്‍ ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. കഴിഞ്ഞ ദിവസങ്ങളിലും നിയമസഭയില്‍ കണ്ടത് മുഖ്യമന്ത്രിയുടെ സംയമനം ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ സര്‍ക്കാരിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തിലായിരുന്നു ഗവര്‍ണര്‍ പി സതാശിവം മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News