സ്ത്രീധന പീഡനത്തെ തുടര്‍ന്ന് റേഡിയോ ജോക്കി ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് റേഡിയോ ജോക്കി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ റേഡിയോ ചാര്‍മിനാര്‍ അവതാരകയും സൈനികോദ്യോഗസ്ഥന്റെ ഭാര്യയുമായ സന്ധ്യ സിംഗിനെയാണ് (28) ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരുടെ മൃതശരീരം കണ്ടെത്തുന്നത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള സഹോദരി ഹൈദരാബാദിലെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരി പരാതിയില്‍ പറയുന്നു

കടുത്ത വിഷാദം ബാധിച്ചിരുന്ന സന്ധ്യ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. സന്ധ്യയുടെ ഭര്‍ത്താവ് മേജര്‍ വിശാല്‍ വൈഭവിനെതിരെയാണ് സഹോദരി രമ്യ പൊലീസില്‍ പരാതി നല്‍കിയിട്ടുളളലത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here