യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസം; ചരിത്രത്തിലെ ഏറ്റവും വലിയ അഭ്യാസത്തിന്റെ ചിത്രങ്ങൾ; യുഎസ് വിമാനവാഹിനി കപ്പൽ കൊറിയൻ തീരത്തേക്ക്

സോൾ: യുദ്ധവിളംബരവുമായി ഉത്തര കൊറിയയുടെ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. കൊറിയൻ പീരങ്കിപ്പട നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് കാൾ വിൻസൻ, കൊറിയൻ തീരത്തേക്ക് അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് കൊറിയയുടെ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത്. ഉത്തര കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയെ തുരത്താൻ ശക്തിയുള്ള വമ്പൻ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്നു തെളിയിക്കാനാണ് പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസം. യുദ്ധഭീതി നിലനിർത്തി അമേരിക്കയുടെ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തിയതിെന തുടർന്നാണ് ഉത്തര കൊറിയ സൈനികാഭ്യാസം ആരംഭിച്ചത്.

കൊറിയൻ പീപ്പിൾസ് ആർമിയുടെ 85-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചായിരുന്നു ഉത്തര കൊറിയയുടെ അഭ്യാസപ്രകടനം. പുതിയ സാഹചര്യത്തിൽ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണു ലോകം കാണുന്നത്. ആക്രമണം മുന്നിൽ കണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധപരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ അറിയിച്ചു.

ഏതു ആക്രമണവും നേരിടാൻ സന്നദ്ധമാണെന്നു ഉത്തര കൊറിയൻ പ്രതിരോധ മന്ത്രി പാക് യോങ്‌സിക് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ ജപ്പാനിലെ ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News