ഇന്ത്യൻ എസ്‌യുവി വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു; രണ്ടു വർഷത്തിനകം ഇന്ത്യയിൽ നിർമാണം തുടങ്ങും

ദില്ലി: ഇന്ത്യൻ എസ്‌യുവി കാർ വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു. ആദ്യത്തെ കിയാ ഫാക്ടറി 2019ഓടെ ആന്ധ്രയിൽ പ്രവർത്തനം ആരംഭിക്കും. ഹുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്‌സ് ആന്ധ്രപ്രദേശിലെ അനന്തപുരിലാണ് കിയ മോട്ടോഴ്‌സിന്റെ ആദ്യ ഫാക്ടറി ആരംഭിക്കുന്നത്.

ഇന്ത്യൻ കാർ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയ മോട്ടോഴ്‌സിൻറെ പ്രവേശനം. സൗത്ത് കൊറിയയിലെ രണ്ടാമത്തെ വലിയ കാർ കമ്പനിയായ കിയ മോട്ടോഴ്‌സ് 1.1 ബില്യൺ ഡോളറാണ് ഇന്ത്യയിലെ ഫാക്ടറിക്കായി മുതൽ മുടക്കുന്നത്. അതായത് ഏകദേശം 7000 കോടി ഇന്ത്യൻ രൂപ. 2019 രണ്ടാം പകുതിയോടെ ആന്ധ്രയിലെ ഫാക്ടറിയിൽ നിർമ്മാണം ആരംഭിക്കാനാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

വർഷത്തിൽ മൂന്നു ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെമി സെഡാൻ മോഡലും എസ്‌യുവി മോഡലിലുമുളള വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തിച്ച് വിപണി കീഴടക്കാനാണ് കിയ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News