പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളം പഠിപ്പിച്ച് മല്ലൂസ്; കേരള യൂണിവേഴ്‌സിറ്റി സൈറ്റ് ഹാക്ക് ചെയ്തതിനു കേരള സൈബർ വാരിയേഴ്‌സിന്റെ മറുപണി

കറാച്ചി: പാകിസ്താനിലെ ബഹ്‌റിയ സർവകലാശാലയെയും മലയാളികൾ മലയാളം പഠിപ്പിക്കാൻ ഇറങ്ങി. കാർഷിക സർവകലാശാലയെ മലയാളം പഠിപ്പിച്ചതിനു പിന്നാലെയാണ് കറാച്ചിയിലെ ബഹ്‌റിയ സർവകലാശാലയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്ത് മലയാളം പഠിപ്പിക്കാൻ ഹാക്കർമാർ ഇറങ്ങിയിരിക്കുന്നത്.

ഇനി നമുക്ക് കുറച്ചുകാലം മലയാളം പഠിപ്പിക്കാം എന്നു പറഞ്ഞാണ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഠിപ്പിക്കാൻ പോകുന്ന മാഷിന്റെ പേര് മിത്രൻ എന്നും കുറിപ്പിലുണ്ട്. അ.. ആ.. തുടങ്ങി മലയാളം അക്ഷരമാലയും തറ, പറ എന്നീ വാക്കുകളും എഴുതിവച്ചിട്ടുണ്ട്. വേണ്ടി വന്നാൽ കറാച്ചിയിൽ വന്നും മലയാളം പഠിപ്പിക്കുമെന്നും പറയുന്നവരുടെ പേര് കേരള സൈബർ വാരിയേഴ്‌സ് എന്നാണെന്നു മറക്കേണ്ട എന്നും സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സൈബർ വാരിയേഴ്‌സ് ആണ് പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. കേരള സർവകലാശാല അടക്കം ഇന്ത്യൻ സർവകലാശാലകളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത പാക് ഹാക്കർമാർക്കുള്ള മറുപണിയാണ് മലയാളി ഹാക്കർമാർ നൽകുന്നത്. ഇന്നലെ കാർഷിക സർവകലാശാലയുടെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരുന്നത്.

പാകിസ്താനിലെ കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ രാജിസന്ദേശം മലയാളത്തിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് കേരള സൈബർ വാരിയേഴ്‌സ് തുടങ്ങിയത്. റാവൽപിണ്ടി കാർഷിക സർവകലാശാലയുടെ വെബ്‌സൈറ്റിലായിരുന്നു വിസിയുടെ രാജിസന്ദേശം.

‘എനിക്കൊന്നും പറയാൻ ഇല്ല, എല്ലാം ഇവന്മാർ കൊണ്ടുപോകും. ഞാൻ ഒന്നും പറയുന്നില്ല. എല്ലാം അവർ ചെയ്തുകൊള്ളും. എന്റെ പൊന്നുമക്കളേ ഇതിൽ അവർ കയറി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ രാജിവെച്ചതായി പ്രഖ്യാപിക്കുന്നു’. – ഇതാണ് മലയാളി ഹാക്കർമാർ പോസ്റ്റ് ചെയ്ത രാജി സന്ദേശം.

റാവൽപ്പിണ്ടി സർവകലാശാലയുടെ വെബ്‌സൈറ്റ് ഇന്ന് ഉച്ചയോടെയാണ് ഹാക്ക് ചെയ്തത്. സർവകലാശാല വൈസ് ചാൻസലർ ഡോ. റായ് നിയാസ് അഹമ്മദിന്റെ പേരിലാണ് രാജിസന്ദേശം പോസ്റ്റ് ചെയ്തത്. വെബ്‌സൈറ്റിന്റെ മറ്റ് ഭാഗങ്ങളിലും മലയാളി ഹാക്കർമാർ പണി തുടങ്ങി. വൈകാതെ സൈറ്റ് നിശ്ചലമായി.

ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ചതോടെയാണ് മലയാളി ഹാക്കർമാർ പണി തുടങ്ങിയത്. പാകിസ്താനിലെ പ്രമുഖ വെബ്‌സൈറ്റുകൾ എല്ലാം കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്യുന്നുണ്ട്. പാക് സർക്കാരിന് കീഴിലുള്ളതും പൊതുസ്ഥാപനങ്ങളുടേതുമാണ് ആക്രമിക്കപ്പെട്ട സൈറ്റുകളിൽ ഏറെയും.pak 1

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here