ജനാധിപത്യ കേരളത്തിന്റെ അറുപതാം വാർഷികത്തിൽ ഇഎംഎസ് അവഹേളിക്കപ്പെട്ടു; ഇഎംഎസിന്റെ പ്രതിമയിൽ മാത്രം യുഡിഎഫ് പുഷ്പാർച്ചന നടത്തിയില്ല; ഇഎംഎസ് നമുക്കാര്; വായനക്കാർക്കും പ്രതികരിക്കാം

തിരുവനന്തപുരം: ജനാധിപത്യ കേരളത്തിന്റെ അറുപതാം വാർഷികത്തിൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് അവഹേളിക്കപ്പെട്ടു. ഇഎംഎസിന്റെ മാത്രം പ്രതിമയിൽ പ്രതിപക്ഷ എംഎൽഎമാർ പുഷ്പാർച്ചന നടത്തിയില്ല. നിയമസഭാ വളപ്പിലെ മഹാത്മാ ഗാന്ധി, നെഹ്‌റു, അംബേദ്കർ, ഇഎംഎസ് പ്രതിമകളിൽ പുഷ്പാർച്ചന നടത്തി ആദരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

യുഡിഎഫിന് ഇഎംഎസ് വെറുക്കപ്പെട്ടവനായ രാഷ്ട്രീയ എതിരാളിമാത്രമാണോ? ‘അങ്ങ് ഇല്ലായിരുന്നെങ്കിൽ കേരളീയർ എത്രയോ ചെറിയ ജനതയാകുമായിരുന്നു എന്ന് ഒ.വി വിജയനെ കൊണ്ട് ചോദിപ്പിച്ച നേതാവാണ് ഇഎംഎസ്. ‘ഇഎംഎസ് നമുക്കാര്?’ എന്ന വിഷയത്തിൽ വായനക്കാർക്കും പ്രതികരിക്കാം

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് നിയമസഭാകക്ഷി ഇന്നലെ തീരുമാനിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളിൽ പുഷ്പാർച്ചന തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഇഎംഎസിന്റെ പ്രതിമ ഒഴിവാക്കാനായിരുന്നു യുഡിഎഫ് തീരുമാനം.

ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ അഞ്ചിനാണ്. ഇതിന്റെ ഭാഗമായി ഒരുമാസം നീണ്ട വിവിധ പരിപാടികൾ സമാപിക്കുകയാണ്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here