ബാഹുബലി 2 ടിക്കറ്റിനായി മൂന്നു കിലോമീറ്റർ നീളമുള്ള ക്യൂ; ഒപ്പം വൻ ഗതാഗതക്കുരുക്കും; വീഡിയോ

ബാഹുബലി 2 റിലീസിനായി മണിക്കൂറുകൾ മാത്രം ശേഷിക്കെ ആദ്യ ഷോയ്ക്ക് തന്നെ ചിത്രം കാണുന്നതിനായി ആരാധകർ തിക്കിത്തിരക്കുകയാണ്. അതിനിടെയാണ് ടിക്കറ്റിനായുള്ള മൂന്നു കിലോമീറ്ററിലധികം നീളുന്ന ക്യൂവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഹൈദരാബാദ് മധ്യനഗരത്തിലെ പ്രസാദ് ഐ മാക്‌സ് തിയേറ്ററിനു മുന്നിലെ തിരക്കേറിയ റോഡും കടന്നുളള സിനിമാ ഭ്രാന്തന്മാരുടെ നീണ്ട നിരയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

രാവിലെ ഏഴു മണിയോടെ മൂന്നു കിലോമീറ്റർ ദൂരം കടന്ന ക്യൂ നാളെയാകുമ്പോൾ എത്ര വരെ നീണ്ടുപോകും എന്ന കാര്യത്തിൽ ആശങ്കയോടെയാണ് പൊലീസ്. മാത്രമല്ല റോഡിൽ വൻ ഗതാഗക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. തടിമിടുക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് ഇവിടെ ടിക്കറ്റ് വാങ്ങാനുള്ളവരുടെ ശ്രമവും.

സാധാരണ 200 രൂപയ്ക്ക് നൽകാറുളള ടിക്കറ്റിന് ഇപ്പോൾ 600 രൂപയാണ് വില. ബ്ലാക്ക് ടിക്കറ്റിനാകട്ടെ 1000 മുതൽ 4000 രൂപ വരെയാണ് കരിഞ്ചന്തക്കാർ ഈടാക്കുന്നത്. നാളെയാണ് ബാഹുബലി 2 തിയേറ്ററുകളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News