ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്; നടപടി വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍; മെയ് ഒമ്പതിനകം മറുപടി നല്‍കണം

ദില്ലി: ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. യമുനാ നദീ തീരം നശിപ്പിക്കപ്പെട്ടത് കണ്ടെത്തിയ ട്രൈബ്യൂണലിന് എതിരെ രവിശങ്കര്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ആക്ടിവിസ്റ്റായ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നോട്ടീസ്. സ്വതന്ത്ര നിയമവാഴ്ചക്ക് മേലുള്ള കടന്നുകയറ്റമാണ് രവിശങ്കറിന്റെ പരാമര്‍ശങ്ങള്‍ എന്ന് ഹര്‍ജിയില്‍ പരാതിക്കാരന്‍ ആരോപിച്ചിരുന്നു. അടുത്ത വാദം നടക്കുന്ന മെയ് ഒമ്പതിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്വതന്തര്‍ കുമാറാണ് നോട്ടീസ് നല്‍കിയത്.

യമുന നദീതീരത്തെ സാംസ്‌കാരികാഘോഷത്തില്‍ പരിസ്ഥിതിക്ക് ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി സര്‍ക്കാറും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു. യമുന നദീതീരം അത്രമാത്രം നിര്‍മ്മലവും ശുദ്ധവുമാണെങ്കില്‍ അത് നശിപ്പിക്കുന്ന ആഘോഷങ്ങള്‍ സര്‍ക്കാര്‍ തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചത്.

1000 ഏക്കര്‍ സ്ഥലത്ത് നടന്ന പരിപാടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കര്‍ വ്യാപിച്ചതായിരുന്നു. പരിപാടി യമുനാ തീരത്തെ നശിപ്പിച്ചെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നു. യമുനയെ ശുദ്ധീകരിക്കാന്‍ പത്തു വര്‍ഷം എടുക്കുമെന്നും 42 കോടി രൂപ ചെലവുണ്ടെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. പരിപാടി സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചുകോടി രൂപയാണ് പിഴയിട്ടത്. എന്നാല്‍ ഈ തുക ഇതുവരെ ആര്‍ട്ട് ഓഫ് ലിവിങ്ങ് സംഘാടകര്‍ അടച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News