നാഡി മര്‍മ ചികിത്സയില്‍ മാന്ത്രിക സ്പര്‍ശമായി സുജിത് കുറുപ്പ് വൈദ്യര്‍

നാഡി മര്‍മ ചികിത്സയില്‍ മാന്ത്രിക സ്പര്‍ശമാവുകയാണ് സുജിത് കുറുപ്പ് വൈദ്യര്‍. പാലക്കാട് ജില്ലയിലെ പട്ടാമ്പി, നടുവട്ടം സ്വദേശിയായ ഇദ്ദേഹം പാരമ്പര്യ ചികിത്സാ രീതിയിലൂടെ ആധുനിക വൈദ്യ ശാസ്ത്രത്തിന് തന്നെ കൈയൊഴിയേണ്ടി വന്ന പല രോഗങ്ങളും തന്റെ മാന്ത്രിക വിരലുകളാല്‍ സുഖപ്പെടുത്തിയിട്ടുണ്ട്.

50 വര്‍ഷത്തിലധികം നാഡി മര്‍മ ചികിത്സാ പാരമ്പര്യമുള്ള ആറ്റൂര്‍ കളരിക്കല്‍ വി.കെ.ഭാസ്‌കര കുറുപ്പിന്റെയും മാട്ടുമ്മല്‍ കളരിയ്ക്കല്‍ രാധയുടെയും മകനായ സുജിത് കുറുപ്പ് വൈദ്യര്‍ക്ക് പാരമ്പര്യ ചികിത്സാ രീതിയുടെ ബാലപാഠങ്ങള്‍ അച്ഛന്‍ തന്നെയാണ് പകര്‍ന്ന് നല്‍കിയത്. തുടര്‍ന്നിങ്ങോട്ട് പാരമ്പര്യ ചികിത്സ സുജിത് കുറുപ്പിന് ജീവിതമാണ്. കളരിയും ആചാരങ്ങളും അന്യം നിന്നു പോകാതിരിക്കാന്‍ സ്വന്തം നേട്ടങ്ങള്‍ മറന്ന് അച്ഛന്റെ കൂടെ ജീവിതം പാരമ്പര്യ നാഡീമര്‍മ ചികിത്സയ്ക്കായി മാറ്റി വച്ചിരിക്കുന്നു.

Sujith-2

സുജിത് കുറുപ്പും പിതാവ് വി.കെ.ഭാസ്‌കര കുറുപ്പും

മറ്റെങ്ങും കാണാത്ത ഒരപൂര്‍വ ചികിത്സാരീതിയാണ് ഇവര്‍ക്കുള്ളത്. ഉഴിച്ചിലാണ് പ്രധാനം. നാഡി പിടിച്ച് രോഗ നിര്‍ണയം നടത്തി രോഗം ഭേദമാകുമെങ്കില്‍ മാത്രമാണ് ചികിത്സ നടത്തുക. ചികിത്സയെ കച്ചവടമാക്കാതെ രോഗ ശാന്തിക്കാണ് ഇവിടെ പ്രാധാന്യം. രോഗിക്കും രോഗത്തിനും കാലാവസ്ഥയ്ക്കുമനുസരിച്ച് സ്വയം നിര്‍മിയ്ക്കുന്ന തൈലങ്ങള്‍ മാത്രമുപയോഗിച്ചാണ് ഇവിടുത്തെ ചികിത്സാരീതി. വള്ളുവനാടന്‍ കളരി നാഡി മര്‍മ്മ ചികിത്സയാണ് ഇവര്‍ പിന്തുടരുന്നത്. കമ്പ്യുട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാണുന്ന കഴുത്ത് വേദനയും മാനസിക സംഘര്‍ഷങ്ങളും നിഷ്പ്രയാസം മാറ്റാന്‍ കഴിയുന്നതിനാല്‍ ഇദ്ദേഹത്തെ തേടി കൂടുതലും ഐടി മേഖലയിലെ ചെറുപ്പക്കാരാണ് എത്തുന്നത്. നടുവേദന, സന്ധിവേദന തുടങ്ങി ഒരു ശരീരത്തിലെ വേദന സംബന്ധമായതും ഉളുക്ക് ചതവ് എന്നിവ സംബന്ധിച്ചുള്ളതുമായ എല്ലാ അസുഖങ്ങള്‍ക്കും ഇവിടെ ചികിത്സ ഉണ്ട്. ആധുനിക വൈദ്യശാസ്ത്രങ്ങള്‍ കൈയൊഴിഞ്ഞ പല രോഗങ്ങളും കുറച്ചുനാളത്തെ ചികിത്സകൊണ്ടു തന്നെ ഇവിടുന്ന് മാറ്റാന്‍ സാധിക്കുന്നതിനാല്‍ കടല്‍ കടന്ന് വിദേശത്ത് നിന്നുവരെ ഇവിടെ രോഗികളെത്തുന്നുണ്ട്.

Sujith-3

സുജിത് കുറുപ്പ്

നടുവട്ടം കുറുപ്പന്മാരെന്ന് അറിയപ്പെടുന്ന അച്ഛനെയും മകനെയും തേടി ദിവസവും നൂറ്കണക്കിന് പേരാണ് ചികിത്സ നേടി പോകുന്നത്. പ്രായാധിക്യം മൂലമുണ്ടാകുന്ന നാഡി തളര്‍ച്ച, ഷുഗര്‍, പ്രഷര്‍ തുടങ്ങിയവയ്ക്ക് രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന പ്രത്യേക സിദ്ധൗഷധങ്ങള്‍ രാജ വൈദ്യന്മാരായ ഉണ്ണിക്കുറുപ്പിന്റെ പിന്‍തലമുറക്കാരനായ സുജിത് കുറുപ്പ് വൈദ്യര്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. കൊച്ചി രാജാവിന്റെ വൈദ്യനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ മുതുമുത്തച്ഛന്മാരുടെ ചികിത്സാരീതി ആരംഭിക്കുന്നത് തന്നെ. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് സുചിത് കുറുപ്പ് വൈദ്യരുടെ ചികിത്സാരീതി ഫലം കാണുന്നത് തന്നെ രോഗിയുടെ മനസ്സറിച്ച് ചികിത്സിക്കുന്നത് കൊണ്ടും തന്റെ ചികിത്സ മനുഷ്യനെ പിഴിയുന്ന കച്ചവടമാക്കാത്തതുകൊണ്ടും കൂടെയാണ്.

Sujith-4

സുജിത് കുറുപ്പ്

മുത്തശ്ശിയുടെ തടവാടായ വലിയ പാലത്തിങ്കല്‍ കളരിയില്‍ അച്ഛന്‍ വി.കെ.ഭാസ്‌കര കുറുപ്പ്, അമ്മ രാധ, ഭാര്യ അമൃത, മകന്‍ ഹൃഷികേശ് 3 മാസമായ മറ്റൊരു മകന്‍ എന്നിവരോടൊപ്പമാണ് സുജിത് കുറുപ്പ് വൈദ്യര്‍ താമസിക്കുന്നത്. കെ.വി. സുചിത് കുറുപ്പ് വൈദ്യരെ ബന്ധപ്പെടാന്‍, ഫോണ്‍: 8281667750

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News