അടാട്ട് ബാങ്ക് ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം; നടപടി സഹകരണ ബാങ്ക് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; അന്വേഷണം അനില്‍ അക്കരയ്ക്കും സിഎന്‍ ബാലകൃഷ്ണന്റെ മരുമകനുമെതിരെ

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമകേടില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മരുമകനും ഭരണസമിതിയുടെ പ്രസിഡന്റുമായിരുന്ന എംബി രാജേന്ദ്രനെതിരെയും അനില്‍ അക്കര എംഎല്‍എക്കെതിരെയുമാണ് അന്വേഷണം. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എംഎല്‍എ ചെയര്‍മാനായ മലയാളം ഓര്‍ഗാനിക് ബസാര്‍ എന്ന സ്ഥാപനം രണ്ടു ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കാനുണ്ടെന്നായിരുന്നു ആരോപണം. പ്രസിഡന്റ് രാജേന്ദ്രന്‍ ചെയര്‍മാനായ പാഡി പ്രൊഡ്യൂസര്‍ കമ്പനിക്ക് ഈടില്ലാതെ 15 കോടി രൂപ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രമക്കേടുകളെ തുടര്‍ന്ന് അടാട്ട് സഹകരണ ബാങ്ക് ഭരണസമിതിയെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അനില്‍ അക്കര നിരാഹാര സമരവും കിടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News