കുട്ടിക്കടത്ത്: ഇന്ത്യയില്‍ നിന്ന് പാരീസിലെത്തിയത് 100ലേറെ കുട്ടികള്‍; വന്‍സംഘം മുംബൈയില്‍ പിടിയില്‍

ദില്ലി: ഇന്ത്യയില്‍ നിന്ന് പാരീസിലേക്ക് കുട്ടികളെ കടത്തുന്ന വന്‍സംഘം പിടിയില്‍. മുംബൈയില്‍ നിന്നും കുട്ടികളെ കടത്തുന്ന വന്‍ റാക്കറ്റിലെ സംഘമാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ 14നും 16നും ഇടയില്‍ പ്രായമുളള 100ഓളം കുട്ടികളെ പാരീസിലെത്തിച്ചെന്നാണ് വിവരം.

ബോളിവുഡ് ക്യാമറാമാനായ ആരിഫ് ഫാറുഖി, അസിസ്റ്റന്റ് ക്യാമറാമാന്‍ രാജേഷ് പവാര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫാത്തിമ ഫരീദ് എന്നിവരെയും ഇവരെ സഹായിക്കുന്ന സുനില്‍ നന്ദ്വാനി, നര്‍സെയ്യ തുടങ്ങിയവരുമാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയറില്‍ രേഖകളുമായി പാരീസിലേക്ക് പോകാന്‍ തുടങ്ങിയ നാല് കുട്ടികളെ പിടികൂടിയപ്പോഴാണ് വന്‍ റാക്കറ്റിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കുട്ടിക്കടത്ത്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സഹായവും ഏജന്റുമാര്‍ക്കുണ്ട്. പാരീസിലും കുട്ടിക്കടത്തിനായി ഇവര്‍ക്ക് ഏജന്റുമാരുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News