നിഗൂഢതകളുമായി ‘വില്ലന്‍’; ആദ്യ ടീസര്‍ കാണാം

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ന്റെ ടീസര്‍ റിലീസ് ചെയ്തു. 30 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാന മികവിലാണ് തിയേറ്ററുകളിലെത്തുന്നത്. സാങ്കേതിക മേന്മകള്‍ ഏറെയുളള ചിത്രത്തിന്റെ ഒരു മിനിറ്റ് നീണ്ട ടീസര്‍ പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്.

സിനിമയില്‍ വില്ലന്‍ മോഹന്‍ലാല്‍ തന്നെയാണോയെന്നതാണ് പ്രേക്ഷകര്‍ക്ക് അറിയാനുളളത്. ടീസറില്‍ നരച്ച താടിയോടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് രംഗങ്ങളില്‍ സംഘട്ടന രംഗങ്ങളും കാണാം. സിനിമ പോലെ തന്നെ നിഗൂഢതകള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്.

150 കോടി പിന്നിട്ട പുലിമുരുകനും 50 കോടി കവിഞ്ഞ മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ വന്‍ വിജയം തന്നെയാണ് വില്ലനിലൂടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8കെ ഉപയോഗിക്കുന്ന സിനിമയാണ് വില്ലന്‍ എന്ന പ്രത്യേകതയും ഉണ്ട്. വിഎഫ്എക്‌സിനും സെപ്ഷ്യല്‍ ഇഫക്ടിനും പ്രാധാന്യമുളള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് അണിയിച്ചൊരുക്കുക.

ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ മോഹല്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ് നടന്‍ വിശാല്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് വില്ലനിലെയും സംഘട്ടനം ഒരുക്കുന്നത്. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലും ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വില്ലന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News