നോയിഡ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിക്ക് ഓടുന്ന കാറില്‍ പീഡനം; പീഡിപ്പിച്ചത് സഹപാഠിയുടെ സഹോദരന്‍

നോയിഡ: നോയിഡ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ പീഡിപ്പിച്ചതായി പരാതി. സര്‍വകലാശാലയിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പരിസരത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠിയുടെ സഹോദരനാണ് പീഡിപ്പിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ മുര്‍ഷാദ്പൂര്‍ സ്വദേശിയായ ബി ടെക് ബിരുദധാരിയാണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.

ഇയാളുടെ സഹോദരി വിദ്യാര്‍ത്ഥിനിയുടെ ക്ലാസ്‌മേറ്റാണ്. സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ ഇടയ്ക്കിടെ സര്‍വകലാശാലയിലെത്തിയിരുന്നു. ഇങ്ങനെ സൗഹൃദത്തിലായ യുവാവ് ഒരിക്കല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും താന്‍ അത് നിഷേധിച്ചുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: സര്‍വകലാശാലയ്ക്ക് സമീപം യമുന എക്‌സ്പ്രസ് വേയില്‍ ബസ് കാത്തുനിന്ന യുവതിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി. രണ്ട് സുഹൃത്തുക്കും കാറിലുണ്ടായിരുന്നു. തനിക്കിറങ്ങേണ്ട ഗലോഷ്യസ് യൂണിവേഴ്‌സിറ്റി സ്റ്റോപ്പിലെത്തിയിട്ടും കാര്‍ നിര്‍ത്താതെ പാഞ്ഞുപോയി. കാറിന്റെ പിന്‍സീറ്റില്‍ തനിക്കൊപ്പമിരിക്കാന്‍ നിര്‍ബന്ധിച്ചു. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിയെടുത്തു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ സുഹൃത്തുക്കളെ കാറില്‍ നിന്നിറക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സര്‍വകലാശാല ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News