കൃഷ്ണന്റെ ഗംഗ, കല്യാണം ക്ഷണിച്ചാല്‍ എങ്ങനെയുണ്ടാകും; വീഡിയോ

കല്യാണത്തെകുറിച്ചുള്ള സ്വപ്നങ്ങള്‍ പലര്‍ക്കും പലതാണ്. കല്യാണ ആലോചന മുതല്‍ മണിയറയൊരുക്കങ്ങള്‍ വരെ എങ്ങനെ െൈവററ്റി ആക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ ന്യൂജന്മാര്‍. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പലതരത്തിലുള്ള കല്യാണ ക്ഷണകത്തുകള്‍ നാം കണ്ടിട്ടുണ്ട്, പേപ്പര്‍ കാര്‍ഡ് മുതല്‍ ലാപ്പ്‌ടോപ്പ് മോഡല്‍ വരെ.

ഇത് ആദ്യമായിട്ടാണ് ഒരു ‘സെലിബ്രിറ്റി’യെ കൊണ്ട് ക്ഷണക്കത്തൊരുക്കി വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ സുഹൃത്തുകളെ ക്ഷണിച്ച് മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പല്‍ വ്യത്യസ്ഥനാകുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്‍ അനശ്വരമാക്കിയ കമ്മട്ടിപ്പാടത്തിലെ ഗംഗ, കല്യാണം വിളിച്ചാല്‍ എങ്ങനെയുണ്ടാകും? ഈ ആശയത്തെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് സജീവ് തന്റെ വിവാഹക്ഷണത്തിലൂടെ. ഗംഗയുടെ ശബ്ദത്തില്‍ ഫോണിലൂടെ കല്യാണം വിളിക്കുന്ന രീതിയിലാണ് സജീവ് ക്ഷണത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ടെലിവിഷന്‍ താരമായ ജോഷി ചങ്ങനാശേരിയാണ് ഗംഗയുടെ ശബ്ദം നല്‍കിയത്. ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഹിറ്റായിരിക്കുകയാണ്. മെയ് പത്തിനാണ് സജീവിന്റെയും സുചിത്രയുടെയും വിവാഹം. ഇതുപോലെ വിവാഹദിവസവും ശേഷമുള്ള ജീവിതത്തിലും ഒരുപാട് വ്യത്യസ്ഥതകള്‍ ഒരുക്കാനാണ് സജീവിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News