കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? അറിഞ്ഞാല്‍ ഞെട്ടും; ആദ്യ റിവ്യൂ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ ആദ്യ റിവ്യൂ പുറത്ത്. ചിത്രം കണ്ട ഒരു സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പ്രതികരണം ഡിഎന്‍എ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘ആദ്യ പാര്‍ട്ടിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് ബാഹുബലി രണ്ടാം ഭാഗത്തിന്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പടത്തിനുള്ള. പക്ഷെ ഒട്ടും ബോറടിപ്പിക്കില്ല. ഒരൊറ്റ ഫ്രെയിമോ ഷോട്ടോ ഡയലോഗിലെ വാക്കോ കട്ട് ചെയ്തിട്ടില്ല. കത്രിക വയ്‌ക്കേണ്ട ഒരൊറ്റ നിമിഷം പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.’

‘ഗഹനമായ രീതിയിലാണ് ഇത്തവണ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. എ ബ്രിഡ്ജു ടു ഫാര്‍, ഹാക്ക്‌സൊ റിഡ്ജ് എന്നീ ഹോളിവുഡ് ചരിത്ര സിനിമകളോട് കിടപിടിക്കുന്നതാണ് യുദ്ധ രംഗങ്ങളിലെ സ്‌പെഷ്യല്‍ ഇഫെക്ട്‌സ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നതെന്ന് അറിഞ്ഞാല്‍ പ്രേക്ഷകര്‍ ഞെട്ടും. പ്രഭാസും റാണാ ദഗുബട്ടിയും തമ്മിലുള്ള സംഘടനമാണ് ചിത്രത്തിലെ ഏറ്റവും ഹൃദയഹാരിയായ രംഗങ്ങളിലൊന്ന്.’

‘ഇരയുടെ മേല്‍ ചാടി വീഴാന്‍ തയ്യാറായി കൂട്ടില്‍ കിടക്കുന്ന സിംഹങ്ങളെ പോലെയാണ് ഇരുവരും ചിത്രത്തില്‍. പക്ഷെ പരസ്പരം പിച്ചി ചീന്തുന്നതില്‍ നിന്നും എന്തോ ഒന്ന് അവരെ തടയുന്നു. അതെനിക്ക് വെളിപ്പെടുത്താനാകില്ല. രണ്ട് അഭിനേതാക്കളുടേയും പ്രകടനം ഒന്നിനൊന്ന് മികച്ചത്. സ്റ്റണ്ട് തകര്‍പ്പനാണ്, താരങ്ങളുടെ പ്രകടനം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8നെ വെല്ലും.’

നാളെയാണ് ചിത്രത്തിന്റെ വമ്പന്‍ റിലീസ്. 9,000 തിയേറ്ററുകളിലാണ് ബാഹുബലി 2 പ്രദര്‍ശനം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിംഗ് കേന്ദ്രങ്ങളാണ് ചിത്രത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News