ഇറ്റാനഗര്‍ മുനിസിപ്പാലിറ്റിയിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍; ഭരണം കൈപ്പിടിയിലൊതുക്കി ബിജെപി

ഇറ്റാനഗര്‍: ഇറ്റാനഗര്‍ മുനിസിപ്പാലിറ്റിയിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണം ബിജെപി പിടിച്ചു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണം ബിജെപി കൈപ്പിടിയിലൊതുക്കിയത്. അരുണാചല്‍ സംസ്ഥാന ഭരണം ബിജെപി പിടിച്ചതിന് തൊട്ടുപിന്നാലെയാണ് മുനിസിപ്പാലിറ്റി ഭരണവും ബിജെപി പിടിച്ചത്.

മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗോയുടേയും സാന്നിധ്യത്തിലായിരുന്നു കൗണ്‍സിലര്‍മാരുടെ കൂടുമാറ്റം. 30 അംഗങ്ങളാണ് മുനിസിപ്പല്‍ കൗണ്‍സിലിലുള്ളത്. 26 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേരത്തെ പുറത്താക്കിയിരുന്നു.

ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെ 65 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാനഗറിലെ ചേരിമാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News