പഞ്ചാബില്‍ ചരിത്രമായി ഈ സ്വവര്‍ഗവിവാഹം; പൊലീസ് ഉദ്യോഗസ്ഥയും വിധവയും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ എത്തിയത് ഇങ്ങനെ

പഞ്ചാബില്‍ കഴിഞ്ഞദിവസം നടന്ന സ്വവര്‍ഗവിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പഞ്ചാബില്‍ മതപരമായി നടത്തപ്പെടുന്ന ആദ്യത്തെ സ്വവര്‍ഗ വിവാഹമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച ജലന്ദറിലാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായത്.

ഹിന്ദുമത വിശ്വാസിയും കപൂര്‍ത്തലയില്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലി നോക്കുന്ന മന്‍ജിത് സന്ധു എന്ന 42കാരിയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ക്രിസ്ത്യന്‍ വിധവയും തമ്മിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് കര്‍മ്മങ്ങള്‍ നടന്നത്. വിവാഹക്കാര്യം രഹസ്യമാക്കി വയ്ക്കാനായിരുന്നു ഇരുവരുടെയും തീരുമാനമെങ്കിലും ചടങ്ങുകളുടേയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെയായിരുന്നു വിവാഹം.

PUNJAB-WEDDING-2

പരമ്പരാഗത രീതിയിലായിരുന്നു വിവാഹചടങ്ങുകള്‍. വരന്റെ വേഷത്തില്‍ കുതിരയെ പൂട്ടിയ രഥത്തിലെത്തിയ മന്‍ജിത് സന്ധു വധുവിനെ തിലകം ചാര്‍ത്തി. വധുവിന്റെ വേഷവിധാനങ്ങളും പരമ്പരാഗത രീതിലായിരുന്നു. ഇരുവരും കൈകളില്‍ മെഹന്തി ആണിഞ്ഞിരുന്നു.

സ്ത്രീകളോടാണ് അഭിരുചിയെന്ന് മനസിലാക്കിയ മന്‍ജിത് സന്ധു അവിവാഹിതയായി തുടരുന്നതിനിടെയാണ് ഭര്‍ത്താവ് നഷ്ടപ്പെട്ട യുവതിയെ കണ്ടെത്തുന്നത്. ഇരുവരുടേയും പ്രണയം ദൃഢമായതോടെ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. പങ്കാളിയുടെ മൂന്ന് വയസുള്ള മകളെ ദത്തെടുക്കാനുള്ള നിയമ നടപടികളും സന്ധു ആരംഭിച്ചുകഴിഞ്ഞു.

PUNJAB-WEDDING-3

1984ലെ ദില്ലി സിഖ് വിരുദ്ധ കലാപത്തില്‍ മാതാപിതാക്കളെ നഷ്ടമായ സന്ധുവിന് ഒരു സഹോദരികൂടിയുണ്ട്. സഹോദരിയുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം. അതേസമയംസ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് താന്‍ വിധേയമാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മന്‍ജിത് സന്ധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News