പ്രഭാസ് ഇനി സാഹോയുടെ തിരക്കുകളില്‍; ആദ്യ ടീസര്‍

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ബാഹുബലി ജീവിതത്തിന് ശേഷം പ്രഭാസ് പുതിയ സിനിമയുടെ തിരക്കുകളിലേക്ക്. സുജിത് സിംഗിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് സാഹോ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രഭാസിന്റെ 19ാം സിനിമയാണിത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു.

150 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. നീല്‍ നിഥിന്‍ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ്, തെന്നിന്ത്യന്‍ സുന്ദരികളും അണിനിരക്കുന്നുണ്ട്. വംശിയും പ്രമോദും ചേര്‍ന്ന് യുവി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. സാഹോ 2018ല്‍ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News